special-train
special train

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അയയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരുടെ പേരും വിലാസവും ഫോൺനമ്പരും താമസിക്കാൻ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തടസമാകും. മാത്രമല്ല, യാത്രക്കാരുടെ ആരോഗ്യ പരിശോധന, തുടർന്നുള്ള യാത്ര, ക്വാറന്റൈൻ എന്നിവ ഫലപ്രദമാക്കാനും കഴിയില്ല. മുംബയിൽ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും സന്ദേശത്തിൽ പറയുന്നു.