charamam
കണ്ടല ഗവ. സ്കൂൾ കെട്ടിടത്തിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

മലയിൻകീഴ് : ഐ.എൻ.ടി.യു.സി. കയറ്റിറക്ക് തൊഴിലാളി ബാലരാമപുരം റയിൽവേ സ്റ്റേഷന് സമീപം തലയൽ അരകത്തുംവിള അഭിരാം ഭവനിൽ എസ്. അനിൽകുമാർ (37) കണ്ടല ഗവ.ഹൈസ്കൂളിലെ പഴയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കണ്ടലയിലെ ഭാര്യാ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഉച്ചക്ക് ജോലിക്ക് പോയശേഷം മടങ്ങിവരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പിതാവ് : ശശിധരൻ.മാതാവ് :ശൈലജ.ഭാര്യ:ശരണ്യ. രണ്ടുകുട്ടികളുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്....തൂങ്ങിമരിച്ച അനിൽകുമാർ(37))