പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നത്
കൊവിഡിനെ സൂക്ഷിച്ച് മതിയെന്ന്
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ
ദുബായ് : കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ധൃതി വേണ്ടെന്നും രോഗപ്പകർച്ചയ്ക്ക് ഇടകൊടുക്കാത്ത രീതിയിലായിരിക്കണം തിരിച്ചുവരവ് എന്നും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വീണ്ടും പരിശീലനവും മത്സരങ്ങളും ആരംഭിക്കുമ്പോൾ കളിക്കാരും ബോർഡുകളും പാലിക്കേണ്ട നിർദ്ദേശങ്ങളും ഐ.സി.സി പുറത്തിറക്കി.
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് ശക്തമായി തുടരുകയാണെന്നും അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന് കരുതേണ്ടതില്ലെന്നും ഐ.സി.സി അംഗ രാജ്യങ്ങളെ അറിയിച്ചു. ക്രിക്കറ്റ് രംഗത്തെ പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ളണ്ട്, ആസ്ട്രേലിയ എന്നിവയൊക്കെ രോഗത്തിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര പര്യടനങ്ങളും മറ്റും പെട്ടെന്ന് നടക്കില്ലെന്നും ഐ.സി.സി അറിയിച്ചു.
കഴിഞ്ഞദിവസം ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം അംഗങ്ങൾ പരിശീലനം പുനരാരംഭിച്ചിരുന്നു. ലോക് ഡൗൺ കഴിഞ്ഞാലുടൻ ഇന്ത്യൻ താരങ്ങളും പരിശീലനം പുനരാരംഭിക്കും എന്ന് ബി.സി.സി.ഞ്ച അറിയിച്ചിട്ടുണ്ട്. ജൂലായ്-ആഗസ്റ്റ് മാസങ്ങളിലായി അന്താരാഷ്ട്ര പര്യടനങ്ങളും തുടങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇൗ സാഹചര്യത്തിലാണ് ഐ.സി.സി സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ചത്.
ക്രിക്കറ്റിന്റെ തിരികെ വരവിനെക്കാൾ സുരക്ഷയാദ്യം എന്നതായിരിക്കണം മുദ്രാവാക്യമെന്ന് ഐ.സി.സി. നിഷ്‌കർഷിക്കുന്നു. അതത് രാജ്യങ്ങളിലെ സർക്കാരുകളുടെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ കളിയോ പരിശീലനമോ പുനരാരംഭിക്കാവൂ എന്നും ഗ്രൗണ്ടിലും ഡ്രെസിംഗ് റൂമിലും സെറ്റ്സിലും ഒന്നും രോഗബാധ ഉണ്ടാകാനുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കാണികളില്ലാതെ കളിയാകാം
ബി.സി.സി.ഐ
മുംബയ് : പുതിയ സാഹചര്യത്തിൽ കാണികളില്ലാതെ മത്സരങ്ങൾ നടത്താൻ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. അടുത്ത സെപ്തംബർ ഒന്നുമുതൽ നവംബർ 25 വരെയുള്ള സമയത്ത് ഐ.പി.എൽ കാണികളില്ലാതെ നടത്താൻ ആലോചിക്കുകയാണ് ബി.സി.സി.ഐ.
ആദ്യം പരിശീലനം
നടത്തി ശാർദ്ദൂൽ
മുംബയ് : ലോക്ക് ഡൗൺ കാലത്ത് ഒൗട്ട് ഡോർ പരിശീലനം പുനരാരംഭിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി പേസ് ബൗളർ ശാർദ്ദൂൽ താക്കൂർ മുംബയ് പാൽഘറിലെ സ്റ്റേഡിയത്തിന്റെ നെറ്റ്സിലാൽ ശാർദ്ദൂൽ ജൂനിയർ താരങ്ങളായ സൈരാജ് പാട്ടീൽ, ഹാർദിക് തമോറെ എന്നിവർക്ക് എതിരെ ബൗൾ ചെയ്തത്.