കൊട്ടാരക്കര: കൊട്ടാരക്കര എക്സൈസ് നടത്തിയ പരിശോധനയിൽ 435 ലിറ്റർ കോടയും മൂന്ന് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി അഞ്ച് പേർ അറസ്റ്റിൽ. പുത്തൂർ വല്ലഭൻകരയിൽ നിന്നും 370 ലിറ്റർ കോടയും ഗ്യാസ് കുറ്റിയടക്കമുള്ള വാറ്റുപകരണങ്ങളുമായി രാജഗിരി പുത്തൻവീട്ടിൽ സന്തോഷിനെയും വെട്ടിക്കവല വില്ലൂരിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ 65 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവുമായി വില്ലൂർ സ്വദേശികളായ വിനോദ്, രമേശൻ, അജിത് കുമാർ എന്നിവരെയും ഒരു ലിറ്റർ ചാരായവുമായി വെട്ടിക്കവല കണ്ണംകോട് വിഷ്ണുഭവനിൽ ഷിബുവിനെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി.ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം.എസ്. ഗിരീഷ്, ഡി.ബാബുസേനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. രാജ്മോഹൻ, ബി.എസ്. ബാബു, ഒ.എസ്. വിഷ്ണു, എസ്. അനിൽകുമാർ, സി. ഹരീഷ്, എസ്. ആതിഷ്, അബ്ദുൾ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.