പാറശാല: തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ മുപ്പത് കുപ്പി വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പാറശാല പൊലീസിന്റെ പിടിയിലായി. കൊല്ലങ്കോട് നീരോടി അനൈ നഗറിൽ വിനു (21), നീരോടി കോവിൽ വിളാകം സെന്റ് നിക്കോളാസ് ചർച്ചിന് സമീപം ജോണിയുടെ വീട്ടിൽ താമസിക്കുന്ന ഒറീസ സ്വദേശി സന്തോഷ്‌കുമാർ ബഹ്‌റ (28) എന്നിവരാണ് പിടിയിലായത്.ഇന്നലെ ചെറുവാരക്കോണം ചെക്പോസ്റ്റിന് സമീപത്ത് വച്ചാണ് പിടിയിലായത്.പാറശാല സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ, റെജി ലൂക്കോസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഫോട്ടോ: വിദേശ മദ്യവുമായി പാറശാല പൊലീസ് പിടികൂടിയ പ്രതികൾ