നെയ്യാറ്റിൻകര:പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകാർക്കുമൊപ്പം പ്രതിരോധ പ്രവർത്തകർക്കുമൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സിവിൽ ഡിഫൻസ് കോർപ്പ്സ് അംഗങ്ങളെ സൈനികരുടെ കൂട്ടായ്മയായ 'സപ്ത' ആദരിച്ചു.നെയ്യാറ്റിൻകര ഫയർഫോഴ്സ് അങ്കണത്തിൽ നടന്ന ചടങ്ങിലായിരുന്നു ആദരം.നെയ്യാറ്റിൻകര, പൂവാർ,പാറശാല മേഖലകളിലെ സിവിൽ ഡിഫൻസിലെ 80 ഓളം അംഗങ്ങൾക്ക് പ്രശസ്തി പത്രവും മധുരപലഹാരങ്ങളും നൽകി. നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘത്തിന് സപ്ത ഫലകങ്ങൾ കൈമാറി. സപ്ത യുടെ 25 ഓളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു