നെയ്യാറ്റിൻകര:വിവിധ ആവശ്യങ്ങളുന്നയിച്ച് ആറാലുംമൂട് ക്ഷീരവികസന ആഫീസിന് മുന്നിൽ ക്ഷീര കർഷക കോൺഗ്രസ് ( ഐ.എൻ.ടി.യു.സി ) നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ എം.എൽ.എ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.മുഹിനുദീൻ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ,ക്ഷീരകർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അയിര സലിംരാജ്,ശൈലേന്ദ്രകുമാർ ,അഞ്ചുവന്നി മോഹനൻ,ടി.വിജയകുമാർ ,അഡ്വ.സജിൻലാൽ ,സബീർ, രതീഷ്, അമ്പലം രാജേഷ് , പുന്നയ്ക്കാട് സജു, അമരവിള വിൻസെൻ്റ്, ആദർശ് തുടങ്ങിയവർ പങ്കെടുത്തു