നെയ്യാറ്റിൻകര : മഹാമാരിയുടെ പ്രധിരോധ കാലഘട്ടത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളെ രാഷ്ട്രീയമായി ഭിന്നിപ്പികാതിരിക്കാൻ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ മാറി നിൽക്കണമെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ കോർ കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് തല സമതികളുടെ രൂപീകരണവും മാസ്ക് വിതരണവും ജൂൺ 15നകം പൂർത്തീകരിക്കാൻ തീരുമാനിച്ചു. സമതി വർക്കിംഗ് ചെയർമാൻ ആർ. സുന്ദരേശൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, മുൻ എം.എൽ.എ എസ്.ആർ.തങ്കരാജ്, മോൻസ് ജനറൽ. ഫാ. ജി. ക്രിസ്തുദാസ്, കോട്ടുകാൽ കൃഷ്ണകുമാർ, ആവണി ശ്രീകണ്ഠൻ, റവ. ഡോ. ആർ. ജ്ഞാനദാസ്, ഡോ. സി.വി.ജയകുമാർ, കൈരളി ജീ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.