നെയ്യാറ്റിൻകര : കൊവിഡിന്റെ മറവിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളേയും കൽക്കരി ഖനിയുൾപ്പെടെയുള്ള വ്യവസായങ്ങളേയും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വിറ്റ് തൊഴിലാളികളേയും രാജ്യത്തെയും സംഹരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി. സുബോധൻ പറഞ്ഞു.സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പൂവാർ പോസ്റ്റോഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.കെന്നടി അദ്ധ്യക്ഷത വഹിച്ചു.സെയ്താലി മുഖ്യ പ്രഭാഷണം നടത്തി.സാലി അഷറഫ്, രാജൻ, അശോകൻ,പെരിങ്ങമ്മല ബിനു എന്നിവർ സംസാരിച്ചു.