കോവളം: കരമനയാറ്റിലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് തിരുവല്ലം ഇടയാർ തുപ്പാരം ഭാഗത്ത് ആറ്റിനരികിലെ കരിങ്കൽ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു. ഭിത്തി തകർന്നതോടെ തൂപ്പാരം പ്രദേശത്തുള്ളവർ ആശങ്കയിലാണ്. ശക്തമായ നീരൊഴുക്കിൽ മരങ്ങളും പാറക്കല്ലുകളും നദിയിലേക്ക് വീണിരുന്നു. 10 വർഷം മുമ്പാണ് ഇറിഗേഷൻ വകുപ്പ് ഇടയാർ ഭാഗത്തെ സംരക്ഷണത്തിനായി ആറ്റിനരികിൽ കരിങ്കൽഭിത്തി നിർമ്മിച്ചത്. ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവല്ലത്ത് പുതുതായി നിർമ്മിച്ച പാലത്തിനടിയിൽ മണ്ണ് കൊണ്ട് തടയണ കെട്ടിയ ശേഷമാണ് പൊഴിയിലേക്ക് പോകുന്ന നദിയിലെ നീരൊഴുക്കിന് വേഗത കൂടിയതെന്ന് നാട്ടുകാർ പറയുന്നു.
ഫോട്ടോ: ഇടയാർ തൂപ്പാരം ഭാഗത്ത് ഇറിഗേഷൻ വകുപ്പ്
നിർമ്മിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ഇടിഞ്ഞപ്പോൾ