pic

കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടുത്തം. രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമടിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.