വെമ്പായം: കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. സി. ദിവാകരൻ എം.എൽ.എയുടെ 2018- 19 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.50 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ,മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത,വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി,ഷീലാകുമാരി,ഷീലാ ജെ.അനിൽ,വൈ.വി.ശോഭ കുമാർ,ജലജ,ഷാജി ,നസീർ ,ജാസ്മിൻ ഇല്യാസ് ,ഡോ. പ്രീത ,ബി.ഡി.ഒ ചന്ദ്ര മോഹൻ,എം.എസ് രാജു തുടങ്ങിയവർ സംസാരിച്ചു.