വട്ടപ്പാറ: ചെല്ലാംകോട് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും രോഗപ്രതിരോധ മരുന്നും വിതരണവും ചെയ്തു. നെടുമങ്ങാട് സി.ഐ രാജേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ എ.എസ്. ഹരി, എ. ജയകുമാർ, ആർ. സിന്ധുക്കുട്ടൻ, വി. ഉദയകുമാർ ,പി. അജികുമാർ, ജി. ഷിബു, കെ. ജയൻ, എസ്. ഉദയകുമാർ, സുഭാഷ്, ജയചന്ദ്രൻ ,അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.