മഹാവിജയമായ മഹാനടിക്ക് ശേഷം ദുൽഖർ വീണ്ടും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു. കൃഷ്ണഗാന്ധി വീര പ്രേമഗാഥ എന്ന ചിത്രമൊരുക്കിയ ഹാനുരാഘവപുഡിയാണ് ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്.
പൂജാ ഹെഗ്ഡേയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. അല്ലു അർജുൻ നായകനായ അലവൈകുണ്ഠപുരമുലോ എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയായ നായികയാണ് പൂജാ ഹെഗ്‌ഡേ.
മഹാനടി നിർമ്മിച്ച സ്വപ്നദത്തും പ്രിയങ്കാദത്തും ചേർന്ന് സ്വപ്ന സിനിമയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.