juhi-chawla-
JUHI CHAWLA

കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് പട്ടിണിയിലായ കർഷകരെ സഹായിക്കാൻ അഭിനേത്രിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചാവ്‌ല.മുംബൈ നഗരപ്രാന്തത്തിലുള്ള ജൈവകൃഷി നടത്തുന്ന തന്റെ കൃഷിയിടം കർഷകർക്ക് നെൽക്കൃഷി ചെയ്യാനായി നൽകാൻ മുന്നോട്ടുവന്നിരിക്കുകയാണ് ജൂഹിചാവ്‌ല.കൃഷി ചെയ്യുന്ന നെല്ലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ജൂഹി തന്റെ ജോലിക്കാരെ നിയോഗിക്കും. നല്ല അരി തനിക്കും നാട്ടുകാർക്കും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ജൂഹി പറയുന്നു.