suraj-venjaramoodu-

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എൽ.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈൻ.കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിൽ കൊവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയെ അറസ്റ്റുചെയ്തതതിനെ തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടി വന്ന വെഞ്ഞാറമൂട് സി.ഐയുമായി വേദിപങ്കിട്ടതിനെ തുടർന്നാണ് ഇരുവർക്കും ക്വാറന്റൈനിൽ പോകേണ്ടിവന്നത്. ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്.

അറസ്റ്റുചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.