ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരെ ആദരിച്ചു.വാർഡ് മെമ്പർ മഹേഷ് മുദാക്കൽ,​മെഡിക്കൽ ഓഫീസർ ഡോ.സരിത സീരപാണി,ഹെൽത്ത് ഇൻസ്പെക്ടർ അനി,ജെ.പി.എച്ച്.എൻ റീജ,ജെ.എച്ച്.ഐ യദു കൃഷ്ണ,പാലിയേറ്റീവ് നഴ്സ് സൂജ, ആശാവർക്കർമാരായ ആശ,ബിന്ദു എന്നിവർ ആദരവ് ഏറ്റുവാങ്ങി.