ആറ്റിങ്ങൽ:പരിസ്ഥിതി ദിനത്തിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടത്തുന്ന ദേവ ഹരിതം പദ്ധതിക്ക് തുടക്കമായി.ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ദേവസ്വം തല ഉദ്ഘാടനം വർക്കല അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജെസി നിർവഹിച്ചു.വാർഡ് കൗൺസിലർ ആർ.എസ്.പ്രശാന്ത്,സബ് ഗ്രൂപ്പ് ഓഫീസർ സുരേഷ് കുമാർ,ഉപദേശ സമിതി സെക്രട്ടറി ആർ.രഞ്ജിത് എന്നിവർ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി കാട്ടുനെല്ലി,മാവ്,പ്ലാവ്,തേക്ക്,വേപ്പ് എന്നീ മരങ്ങൾ ക്ഷേത്ര പരിസരത്ത് നട്ടു.