ജിദ്ദ: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മലയാളികൾ മരിച്ചു. കിംഗ് അബ്ദുല്ല അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലുണ്ടായിരുന്ന പെരിന്തൽമണ്ണ രാമപുരം അഞ്ചരകണ്ടി സ്വദേശി അബ്ദുൾസലാം(58), മുതുവല്ലൂർ പാറശ്ശേരി ഉമർ (53), മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒതുക്കുങ്ങൽ മുഹമ്മദ് ഇല്യാസ് അഞ്ചുകണ്ടൻ (47) എന്നിവരാണ് മരിച്ചത്.
അബ്ദുൾസലാം ഒരുമാസമായി ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടായി ജിദ്ദയിലാണ്.അബ്ദുൽ സലാമിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.