വർക്കല:പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ വർക്കല താലൂക്കാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം യുവമോർച്ച ഐ.ടി ജില്ലാ കൺവീനർ അനന്തു വിജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വർക്കല മണ്ഡലം പ്രസിഡന്റ് അജുലാൽ, അഖിൽ പനയറ, നിതിൻ ശിവപുരം, ആകാശ്, മനേഷ് കുമാർ, വിമൽ, ശ്രീജീത്ത് എന്നിവർ സംസാരിച്ചു.