വർക്കല:പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വർക്കല മണ്ഡലം കമ്മിറ്റി വർക്കല കെ.എസ്.ഇ ബി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ഷാലി ഉദ്ഘാടനം ചെയ്തു. അജി വേളിക്കാട് കൗൺസിലർമാരായ ജയശ്രീ,രാഗശ്രീ ,ജസീന,കൃഷ്ണകുമാർ,മുൻ കൗൺസിലർ സനൂഷ്,റസ്വാൻ,ജഹാംഗീർ, സജീവ് എന്നിവർ സംസാരിച്ചു.