pic

ന്യൂഡൽഹി: 100 വാട്ടിന്റെ ബൾബ് ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തി​നി​ടെ വീട്ടുടമയുടെ മർദനമേറ്റ വാടകക്കാരൻ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഹർഷ് വിഹാറിലെ ഇ-റിക്ഷാ ഡ്രൈവറായ ജഗദീഷാണ് മരിച്ചത്. വീട്ടുടമസ്ഥനായ അമിതിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.
അമിതിന്റെ വീടിന്റെ മുകൾ നിലയിലാണ് ജഗദീഷും കുടുംബവും താമസിക്കുന്നത്. ജഗദീഷ് വീട്ടിൽ 100 വാട്ടിന്റെ ബൾബ് ഉപയോഗിക്കുന്നത് കഴിഞ്ഞദിവസം അമിത്ത് കണ്ടു. ബൾബ് മാറ്റണമെന്നും ഈ ബൾബ് കൂടുതൽ കറണ്ട് ചെലവാകുമെന്നും അമിത് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമാവുകയും അമിത് ജഗദീഷിനെ മർദ്ദിക്കുകയും ചെയ്യും. മർദ്ദനമേറ്റ് ജഗദീഷ് നിലത്തുവീണെങ്കിലും അത് ഗൗനിക്കാതെ 100 വാട്ടിന്റെ ബൾബിന് പകരം എൽ.ഇ.ഡി ബൾബ് സ്ഥാപിച്ച് അമിത്ത് മടങ്ങി.


ബോധരഹിതനായ ജഗദീഷിനെ മറ്റൊരു ബന്ധുവിനെ വിളിച്ചുവരുത്തിയാണ് ഭാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തലയ്ക്കുള്ളിലുണ്ടായ പരിക്കാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.