വർക്കല:എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ ശാഖകളിലും യൂത്ത് മൂവ്മെന്റ് യൂണിറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ഒരു ലക്ഷം മാസ്കുകൾ വിതരണം ചെയ്യുന്ന ഗുരുകാരുണ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം കെ.എസ്. ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാർക്ക് നൽകി നിർവഹിച്ചു.യൂണിയൻ സെക്രട്ടറി അജി എസ് ആർ എം വിതരണോദ്ഘാടനം നിർവഹിച്ചു.ആറ്റിങ്ങൽ എ.ടി.ഒ രാജേഷ്,ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ. ശ്രീ ഷാജി എന്നിവർ മാസ്ക്കുകൾ ഏറ്റുവാങ്ങി. ശിവഗിരി യൂണിയൻ കോഡിനേറ്റർ ശിവകുമാർ വർക്കല യൂത്ത് മൂവ് മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നി കോട്,കൺ വീനർ രജനു പനയറ,കെ.എസ്.ആർ.ടി.ഇ.എ ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി ജഗനാഥൻ വൈസ് പ്രസിഡന്റ് പ്രവീൺ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.