നെടുമങ്ങാട്: കൊവിഡ് പാക്കേജിന്റെ മറവിൽ കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറ വച്ച കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക പ്രതിഷേധത്തിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിൽ 9 കേന്ദ്രങ്ങളിൽ സമരം നടത്തി.നെടുമങ്ങാട് പോസ്റ്റോഫീസിനു മുന്നിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.പൂവത്തൂരിൽ ഏരിയാ സെക്രട്ടറി ആർ.മധു ഉദ്ഘാടനം ചെയ്തു.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു.ഇരിഞ്ചയത്ത് ഏരിയാ പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.പഴകുറ്റിയിൽ ലോക്കൽ സെക്രട്ടറി അശോകൻ ഉദ്ഘാടനം ചെയ്തു.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു.കൊഞ്ചിറയിൽ ലോക്കൽ സെക്രട്ടറി ആർ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീലതാകുമാരി അദ്ധ്യക്ഷയായി. കന്യാകുളങ്ങരയിൽ ലോക്കൽ സെക്രട്ടറി ഏ. നുജൂം ഉദ്ഘാടനം ചെയ്തു.നൗഷാദ് അദ്ധ്യക്ഷനായി. ആട്ടുകാലിൽ ലോക്കൽ സെക്രട്ടറി വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. അൻവർഷറഫ് അദ്ധ്യക്ഷനായി.പനയമുട്ടത്ത് വെള്ളാഞ്ചിറ വിജയൻ ഉദ്ഘാടനം ചെയ്തു.ജനാർദ്ദനൻ കുട്ടി നായർ അദ്ധ്യക്ഷനായി.ആനാട്ട് ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു,