പാലക്കാട്: ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു.നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. അഞ്ചാമത്തെയാൾ വിദേശത്ത് നിന്നെത്തിയതും. ഇതിൽ ഒന്ന് പത്ത് മാസം പ്രയമുളള കുഞ്ഞാണ്. ഇതാേടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം അമ്പത്തിമൂന്നായി. അതിർത്തി ജില്ല എന്നനിലയിൽ പാലക്കാട്ട് കൂടുതൽ കരുതൽ വേണം. ജില്ലയിൽ സമൂഹവ്യാപനത്തിന്റെ ആശങ്കകൂടുതലാണ്. സമൂഹവ്യാപനം ഒഴിവാക്കാൻ ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണം. നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കുവേണ്ടി എല്ലാ ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.