നെടുമങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ അഞ്ചാം വർഷത്തിൽ ആനാട് ജംഗ്ഷനിൽ ധർണ സംഘടിപ്പിച്ചു.കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജെ മഞ്ജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, ഹുമയൂൺ കബീർ, മുരളീധരൻ നായർ, വേലപ്പൻ നായർ, ടി.സിന്ധു, ഉഷാകുമാരി, അനൂപ് എന്നിവർ പങ്കെടുത്തു.