നന്ദിയോട് : വി.ജെ തങ്കപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിൽ മാസ്ക് വിതരണം നടത്തി.ട്രസ്റ്റ് ചെയർമാൻ വി.ടി ഷാജനിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു മാസ്ക് ഏറ്റുവാങ്ങി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.റാണി, പ്രിൻസിപ്പൾ ഐ.പി ജയലത എന്നിവർക്ക് കൈമാറി.പി.ടി.എ പ്രസിഡന്റ് കെ.ആർ ബാലചന്ദ്രൻ,പി.ടി.എ അംഗങ്ങൾ,ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.