കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിക്കുന്ന തൂക്ക് പാലമായ തോണിക്കടവ് നടപ്പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11ന് പഞ്ചായത്താഫീസിനു മുന്നിൽ സി.പി.എം ധർണ സംഘടിപ്പിക്കും. ധർണ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു ഉദ്ഘാടനം ചെയ്യും. അഞ്ചുതെങ്ങ് ജംഗ്ഷനിൽ സി.പി.എം ഏര്യാ സെക്രട്ടറി അഡ്വ.എസ്.ലെനിനും തോണിക്കടവിൽ സി.പി.എം. ഏര്യാകമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രനും നിർവഹിക്കും. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂൾ, സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്കൂൾ, അഞ്ചുതെങ്ങ് ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്താനുള്ള പാതയാണ് തോണിക്കടവ് പാലം.