നെടുമങ്ങാട് : നഗരസഭ ചെയർമാനും അധികൃതരും ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നഗരസഭ പടിക്കൽ റിലേ സത്യഗ്രഹം നടത്തി.ഐ.എൻ.ടി.യു.സിയുടെ സമരം നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽസെക്രട്ടറി നെട്ടിറച്ചിറ ജയൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജുനൻ, മണ്ഡലം പ്രസിഡന്റ് കെ.ജെ ബിനു, എൻ.ഫാത്തിമ,സജാദ് മന്നൂർക്കോണം,നൗഷാദ് ഖാൻ,തോട്ടുമുക്ക് പ്രസന്നൻ, നെട്ടയിൽ ഗോപൻ,കൊപ്പം നസീർ,പത്താംകല്ല് ഷാജി,സൂര്യാലയം രവീന്ദ്രൻ,കൊല്ലങ്കാവ് സജി തുടങ്ങിയവർ നേതൃത്വം നൽകി.