കിളിമാനൂർ: വർക്കല പ്രവാസി കെയറിന്റെ നേതൃത്വത്തിൽ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന് തെർമൽ സ്കാനറുകളും ഫേസ് മാസ്കുകളും അടൂർ പ്രകാശ് എം.പി കൈമാറി. സ്കൂൾ മാനേജർ അജയചന്ദ്രകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, പ്രഥമാദ്ധ്യാപിക വസന്തകുമാരി വർക്കല കഹാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എം.ജി. മോഹൻ ദാസ്, അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സജീന,ധർമശീലൻ,നവാസ് കോൺഗ്രസ് നേതാക്കന്മാരായ തകരപ്പറമ്പ് ചന്ദ്രൻ, ബിജു.പി.ചന്ദ്രൻ, കുറിച്ചിയിൽ സുനിൽ കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഫ്‌സൽ മടവൂർ, മിഥുൻ,റിയാസ്,അച്ചുസത്യദാസ്, ജാഫർ, അച്ചു ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.