മനാമ: ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,83,969 ആയി. 865 പേർ മരിച്ചു. 80,383 പേർക്ക് രോഗം ഭേദമായി. 1,02,721 പേരാണ് ചികിത്സയിലുള്ളത്. സൗദി അറേബ്യ 72,560, ഖത്തർ 43,714, യു.എ.ഇ 29,485, കുവൈറ്റ് 21,302, ബഹ്റൈൻ 9,138, ഒമാൻ 7,770 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഞായറാഴ്ച 6,368 പേർക്ക് പുതുതായി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 24 പേർ മരിച്ചു. സൗദിയിൽ 11 പേരും കുവൈറ്റിൽ എട്ടു പേരും ഖത്തറിൽ രണ്ടു പേരും യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നിവടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്.