കടയ്ക്കാവൂർ: സർക്കാരിന്റെ അഞ്ചാം വാർഷിക ദിനാഘോഷത്തിൽ കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജനങ്ങൾക്കെതിരെയുള്ള ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്നും വൈദ്യുതി ചാർജ് വർദ്ധനവിലുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കടയ്ക്കാവൂർ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടന്ന ധർണ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ.റസൂൽ ഷാൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ബീന രാജീവ്‌,ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ,യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ സുധീർ,രേഖ,പഞ്ചായത്ത്‌ മെമ്പർ മധുസൂദനൻ നായർ,യൂത്ത് കോൺഗ്രസ്‌ മുൻ അസംബ്ലി പ്രസിഡന്റ് അൻസാർ,ഗാന്ധി ദർശൻ പ്രസിഡന്റ് സാജിദ് തുടങ്ങിയവർ പങ്കെടുത്തു