pinarayi-

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും വാഗ്വാദം നടക്കുന്നതിനിടെയാണ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസയെത്തുന്നത്.