തിരുവനന്തപുരം: വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന് നിറുത്തിവച്ച വാറ്റ് കുടിശിക നോട്ടീസുകൾ വീണ്ടും അയയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ രണ്ട് മാസമായി അടഞ്ഞുകിടക്കുമ്പോഴാണ് തുക അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. മുൻ വർഷങ്ങളിൽ അടച്ച് തീർപ്പാക്കിയ കണക്കുകളിൽ വ്യത്യാസമുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. രണ്ട് പ്രളയത്തിലും വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പോലും നടന്നിട്ടില്ല. പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.