ബാലരാമപുരം:എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിൽ ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​ബ്ലോക്ക് സെക്രട്ടറിമാരായ എം.എം.നാഷൗദ്,​എ.അർഷാദ്,​മെമ്പർ നന്നംകുഴി രാജൻ,​ബാലരാമപുരം സതീഷ്,​കരീം,ജി.വി.കെ നായർ,​എം.എം.ഇസ്മായിൽ,​ അമീർഷാ,​ഷമീർ,​കെ.എസ് അലി എന്നിവർ ബാലരാമപുരം ജംഗ്ഷനിലും വില്ലേജ് ആഫീസിനു മുന്നിലും നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.