pic

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് താങ്ങായി നിൽക്കുന്ന

സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് മേയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായേക്കും. രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത 1986 ഐ.എ.എസ് ബാച്ചുകാരനാണ്. ഒൻപത് മാസമേ അദ്ദേഹത്തിന് ചീഫ് സെക്രട്ടറിയായിരിക്കാനാകൂ. 2021 ഫെബ്രുവരി 28വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.

വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായാൽ ആഭ്യന്തര സെക്രട്ടറിയായി മൂന്നു പേരുകളാണ് പരിഗണനയിലുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, വനം വകുപ്പിന്റെ ചുമതലയുള്ള ആശാ തോമസ്, ദുരന്തനിവാരണ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു എന്നിവരാണിവർ.1990 ബാച്ചുകാരായ അൽകേഷ്‌കുമാർ ശർമ, ശാരദാമുരളീധരൻ, വി.വേണു എന്നിവരെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.