കേരള സർവകലാശാല എം.ബി.എ വിജ്ഞാപനം പുതുക്കി
കേരള സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ (ഫുൾ ടൈം) കോഴ്സിലേക്കുളള 2020-22 വർഷത്തെ പ്രവേശനത്തിനുളള ജനുവരി 28ന്റെ വിജ്ഞാപനത്തിൽ മാറ്റങ്ങൾ വരുത്തി. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in ൽ.
ടൈംടേബിൾ
ജൂൺ 2 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ/ബി.എസ്.സി/ബികോം (എഫ്.ഡി.പി) - (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ, 2013 മേഴ്സിചാൻസ്) ഡിഗ്രിപരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഗ്രൂപ്പ് 2 (എ) മൂന്നാം സെമസ്റ്റർ ബി.എസ് സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (216), ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പ്രോഗ്രാമുകളുടെ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷ മാറ്റി
മേയ് 28, 29 തീയതികളിൽ നടത്താനിരുന്ന അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. ലോക്ക് ഡൗൺ മൂലം അന്യജില്ലകളിൽ തങ്ങുന്ന വിദ്യാർത്ഥികൾക്ക് അവർ ഇപ്പോൾ താമസിക്കുന്ന ജില്ലകളിൽ പരീക്ഷ എഴുതാൻ കേന്ദ്രം അനുവദിക്കും. സർവകലാശാലാ വെബ് സൈറ്റ് വഴി 27നകം രജിസ്റ്റർ ചെയ്യണം.
ബി.ഡി.എസ് പരീക്ഷാഫലം
അവസാന വർഷ ബി.ഡി.എസ് പാർട്ട് രണ്ട് 2008 മുതൽ പ്രവേശനം (മാർച്ച് 2018, ഏപ്രിൽ 2019) റഗുലർ/സപ്ലിമെന്ററി, 2007 നും അതിന് മുമ്പുമുള്ള പ്രവേശനം (ഏപ്രിൽ 2019) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ ഒൻപത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി / ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ് സൈറ്റിൽ.
ആരോഗ്യ സർവകലാശാല
ബി. ഫാം പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി. ഫാം ബിരുദം റഗുലർ, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽ വഴി ജൂൺ രണ്ടിനകം അപേക്ഷിക്കണം.