furniture

ഇന്ത്യൻ വീടുകൾ എന്നും സമ്പന്നമായ പാരമ്പര്യത്തിന്റേയും സാംസ്‌കാരിക പെെതൃകത്തിന്റേയും ഒരു പ്രദർശനമാണ്. ഇന്ത്യയിലെ ഭവനങ്ങളിൽ ആകർഷകങ്ങളായ അലങ്കാര ശൈലികൾ നിങ്ങൾക്കു കാണാൻ കഴിയും.

നിങ്ങളുടെ വീട് മോടി പിടിപ്പിക്കുന്നതിനായി വ്യത്യസ്ഥമായ ഫാൻസി ഫർണ്ണിച്ചർ ഡിസൈനുകൾ ലഭ്യമാണ്. ഇത് തികച്ചും സുന്ദരവും ആധുനികവുമാണ്.

ജാപ്പനീസ് ബെഡ്

ഈ ജാപ്പനീസ് രീതിയിലുളള കിടക്ക പരന്നതും താഴ്ന്ന പ്ലാറ്റ്‌ഫോമുമാണ്. കൂടാതെ കട്ടിയുളള തടിയിൽ നിർമ്മിച്ച ഈ കിടക്ക ആധുനിക ഇന്ത്യൻ കിടപ്പു മുറിയിൽ അതിശയിപ്പിക്കുന്ന ഒരു അലങ്കാരമാണ്.

കോഫി ടേബിളുകൾ

കോഫി ടേബിളുകൾക്ക് പ്രത്യേക ആകൃതിയും ശൈലിയുമാണ്. ഇത് മൾട്ടിപർപ്പസിനായി ഉപയോഗിക്കാം. അതായത് കോഫി ടേബിൾ കം ട്രഷൻ ചെസ്റ്റ്. മനോഹരമായ കൊത്തു പണികളാൽ നിർമ്മിച്ചതിനാൽ നിങ്ങളുടെ കിടപ്പു മുറിയിലോ സ്വീകരണ മുറിയിലോ ഇത് വയ്ക്കാവുന്നതാണ്.

ക്ളാസിക്കൽ ആക്സെൻ് കസേരകൾ

ക്ലാസിക്കൽ ആക്‌സെന്റ് കസേരകൾ കൊത്തു പണികളാൽ നിറഞ്ഞതാണ്. ആഡംബര സ്പർശം കൂട്ടുന്നതിന് ആകർഷിക്കുന്ന നിറമുളള കൊത്തു പണികളിൽ ചെറിയ വളയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് ചലിക്കുന്നതു പോലെ തോന്നും. ഇതും നിങ്ങളുടെ കിടപ്പു മുറിയിലോ സ്വീകരണ മുറിയിലോ വെയ്ക്കാവുന്നതാണ്.

‌ഡബിൾ പ്ളാറ്റ്ഫോം ബെഡ്

ഡബിൾ പ്ലാറ്റ്‌ഫോം ബെഡ്, തലയിണകളുളള വർണ്ണാഭമായ പ്രിന്റുകളുളള മേലാപ്പുകൾ എന്നിവ ഓറിയന്റൽ പ്ലാറ്റ്‌ഫോം ബെഡിനെ വളരെ ആകർഷകമാക്കി മാറ്റുന്നു.

കിച്ചൺ ഐലന്റുകൾ

അക്രിലിക് ബാർ സ്തൂപങ്ങൾ കൊണ്ടാണ് ഈ റോ ടിമ്പർ കിച്ചൺ ഐലന്റ് നിർമ്മിച്ചിരിക്കുന്നത്. ഇത് വളരെ ശ്രദ്ധേയമായതും പാരമ്പര്യ മിശ്രിതവുമാണ്. ഇന്ത്യൻ അടുക്കളയിൽ വളരെയേറെ കാണാൻ കഴിയുന്ന ഒന്നാണിത്.

സംഭരണ ബെഡ്

ചെറിയ വീടുകളിലും അപ്പാർട്ട്‌മെന്റിലും സാധനങ്ങൾ വയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഈ സംഭരണ ബെഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിൽ മതിയായ സ്റ്റോറേജുകളുളള കിടക്കയാണ്. ബുക്കുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്കായി ഷെൽഫ്, ആക്‌സറീസുകൾ വയ്ക്കാനായി പ്രത്യേകം അറകൾ എന്നിവ വേർതിരിച്ചിട്ടുണ്ട്.

ലംബമായ അലമാര

നിങ്ങൾ ഡിസൈൻ ചെയ്യുന്ന സമയത്ത് ഏറ്റവും നേരിടുന്ന പ്രശ്‌നമാണ് സ്റ്റോറേജ്. ഇതു വളരെ സങ്കീർണ്ണമായ ഒന്നാണ്. പ്രത്യേകിച്ചും വളരെ കുറഞ്ഞ സ്ഥലമാണെങ്കിൽ . കോംപാക്ട് സ്റ്റോറേജുകൾ, സീലിംഗ് വാർഡ്രോബുകൾ, ഫയലുകൾ വയ്ക്കാനുളള അലമാര എന്നിവ ഇന്നത്തെ കാലത്ത് ട്രണ്ടിംഗ് ആണ്. നിങ്ങളുടെ തിരക്കുളള ജീവിത ശൈലിയിൽ ആധുക രീതിയിലെ ഈ തുറന്ന അലമാര ഏവർക്കും അനുയോജ്യമാണ്.