കോവളം: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സി.പി.ഐ ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പോസ്റ്റാഫീസിനു മുന്നിലും കാഞ്ഞിരംകുളം പോസ്റ്റാഫീസിനു മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വെങ്ങാനൂരിൽ നടന്ന ധർണ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വെങ്ങാനൂർ സിന്ധുരാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി: സെക്രട്ടറി കല്ലിയൂർ രാധാകൃഷ്ണൻ, ബാലരാമപുരം എൽ.സി സെക്രട്ടറി മോഹനൻ നായർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് മഹേഷ് അഴകി എന്നിവർ സംസാരിച്ചു. വെങ്ങാനൂർ എൽ.സി സെക്രട്ടറി വെങ്ങാനൂർ സുധീർ, ഊക്കോട് കൃഷ്ണൻകുട്ടി, നെല്ലിവിള വിജയൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നല്കി. കാഞ്ഞിരംകുളത്ത് നടന്ന ധർണ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എച്ച് .സലീം, സെക്രട്ടേറിയറ്റ് അംഗങ്ങളായ പൂവ്വാർ ഷാഹുൽ, ആദർശ് കൃഷ്ണ എന്നിവർ സംസാരിച്ചു. എൽ.സി സെക്രട്ടറിമാരായ കോട്ടുകാൽ അജിത്ത്, സുരേഷ്, മണ്ഡലം കമ്മിറ്റി അംഗം വിനയൻ, പൂവ്വാർ അനിൽകുമാർ, വിലാസൻ എന്നിവർ നേതൃത്വം നല്കി.