para
പാറശാലയിൽ മദ്യവുമായി പിടിയിലായ പ്രതികൾ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യവുമായെത്തിയ രണ്ടു പേർ പാറശാല പൊലീസ് പിടിയിലായി. കൊല്ലങ്കോട് നിരോടി അന്നൈ നഗർ വിനു (21), കൊല്ലങ്കോട് നിരോടി കോവിൽ വിളാകം ജോണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഒറിസ സ്വദേശി സഹറ (28) എന്നിവരെയാണ് പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും മദ്യവുമായി ബൈക്കിൽ വരവേ പിടിയിലാകുകയായിരുന്നു. ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്ര ശേഖരൻ, റെജി ലൂക്കോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.