vava-suresh

തിരുവനന്തപുരം : ഉത്രയുടെ മരണം കൊലപാതകമാണെന്ന വാവ സുരേഷിന്റെ വാക്കുകൾ സത്യമായി. ഞായറാഴ്ച രാവിലെ കൗമുദി ടി.വിയോടായിരുന്നു വാവയുടെ ആദ്യ പ്രതികരണം. തുടർന്ന് അന്നേദിവസം വൈകിട്ട് നടന്ന ചോദ്യം ചെയ്യലിലാണ് സൂരജ് കുറ്റം സമ്മതിച്ചത്.

വാവ പറഞ്ഞത് :

വിഷമുള്ള ഏതു പാമ്പ് കടിച്ചാലും സഹിക്കാനാവാത്ത വേദനയുണ്ടാകും. എത്ര ഉറക്കത്തിലാണെങ്കിലും അത് തിരിച്ചറിയാനും കഴിയും. എന്നാൽ, ഇവിടെ ഉത്ര ഉറക്കത്തിലായിരുന്നുവെന്നാണ് പറയുന്നത്. അത് ഒരിക്കലും സംഭവിക്കില്ല.

എനിക്ക് പല തരം പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്. അപ്പോഴെല്ലാം അതിന്റെ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മരുന്ന് ഉള്ളിൽച്ചെന്നാൽ മാത്രമേ കടിയുടെ വേദന അറിയാൻ കഴിയാത്ത വിധത്തിൽ മയങ്ങാൻ കഴിയൂ.

മൂർഖന്റെ വിഷം വളരെ ശക്തിയേറിയതും മനുഷ്യന്റെ നാഡീ വ്യൂഹ വ്യവസ്ഥയെ വേഗത്തിൽ ബാധിക്കുന്നതുമാണ്. ഇത് ഞരമ്പുകളെ തളർത്തും, രക്തം കട്ടയാക്കും. തക്കസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.