കോവളം:ഇടത് പക്ഷ സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ യുവമോർച്ച കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി കോട്ടുകാൽ വില്ലേജ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച യൂത്ത് ഓൺ സ്ട്രീറ്റ് പ്രതിഷേധ സംഗമം ബി.ജെ.പി കോവളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച കോവളം മണ്ഡലം സെക്രട്ടറി ആനന്ദ്,ബി.ജെ.പി കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ, യുവമോർച്ച കോട്ടുകാൽ പഞ്ചായത്ത് ഭാരവാഹികളായ വിഷ്ണു, നന്ദു, അനു, അഖിൽ എന്നിവർ പങ്കെടുത്തു.