കുവൈറ്റ്: കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാനായി ഏർപ്പെടുത്തിയിരുന്ന ഇ -മെയിൽ വിലാസത്തിൽ മാറ്റം വരുത്തിയതായി എംബസി അറിയിച്ചു. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുതിയ ഇ-മെയിലിലാണ് ബന്ധപ്പെടേണ്ടത്. .repatriation.kuwait@gmail.com എന്നതാണ് പുതിയ മെയിൽ.
എംബസിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത നമ്പർ പോകേണ്ട എയർപോർട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ പുതിയ മെയിലിലൂടെ വ്യക്തമാക്കണമെും എംബസി അറിയിപ്പിൽ പറഞ്ഞു.