കോവളം: പിണറായി സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ഒ.ബി.സി മോർച്ച കോവളം മണ്ഡലം കമ്മിറ്റി ഉപവാസം അനുഷ്ഠിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ഉപവാസം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോവളം മണ്ഡലം വൈസ് പ്രസിഡന്റ് ഷിബു, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ചൊവ്വര ഗോപൻ, ഒ..ബിസി മോർച്ച മണ്ഡലം പ്രസിഡന്റ് പയറുംമൂട് ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി താന്നിമൂട് സനൽ, മണ്ഡലം സെക്രട്ടറി തോട്ടം ശ്രീജുലാൽ, ബാലരാമപുരം സന്തോഷ്, ഒ.ബി.സി മോർച്ച കരിങ്കുളം പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ, ബി.ജെ.പി കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ എന്നിവർ പങ്കെടുത്തു.