കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 21967 ആയി. കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആണ്.
24 മണിക്കൂറിനിടെ 9 പേരാണ് കുവൈറ്റിൽ കൊവിഡ് ബാധിച്ചു മരിച്ചത്. കൊവിഡിൽ മരിച്ചവരുടെ എണ്ണം 165 ആയി. പുതിയ രോഗികളിൽ 200 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 130 പേർക്കും അഹമ്മദിയിൽ നിന്നുള്ള 190 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 90 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.