ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്ക് എത്തുന്ന എസ്.എസ്.എൻ.സി.
പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ടി മാസ്ക്കുകളും സാനിറ്റേസറുകളും ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.മനോഹരൻ,സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാലിന് കൈമാറി.പി.ടി.എ പ്രസിഡന്റ് എ.ബിജു,എച്ച്.എം.ശ്രീജ,ബോർഡ് മെമ്പർമാരായ കെ.ഹരികുമാർ,ഡി.വി.രമേശൻ,വിജയകുമാർ,ഷീജ ജയൻ ,പ്രിൻസിപ്പൽ സുരേന്ദ്രനാഥ് ,സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ,ഇ.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.