ബാലരാമപുരം:സി.പി.എം പെരിങ്ങമല ബ്രാഞ്ചിന്റെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നേമം വിംഗിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് കാരണം ആശുപത്രികളിൽ പോകുവാൻ സാധിക്കാതെ വീടുകളിൽ അവശത അനുഭവിക്കുന്നവർക്കായി ആരോഗ്യ പരിശോധന നടത്തി.സി.പി.എം നേമം ഏര്യാകമ്മിറ്റിയംഗവും കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോ.ജയകുമാർ,​ബ്രാഞ്ച് സെക്രട്ടറി സത്യശീലൻ,​ഐ.എം.എ ഭാരവാഹികൾ,​ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്,​ രോഹിത്,​സെക്രട്ടറി വിഷ്ണു എന്നിവർ നേത്യത്വം നൽകി.