cash

ചിറയിൻകീഴ്: കൊവിഡ് 19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ 2000 കോടി രൂപയുടെ സഹായഹസ്തം പദ്ധതി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു.ചിറയിൻകീഴ്, കിഴുവിലം ഗ്രാമപഞ്ചായത്തുകളിലെ 148 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി അനുവദിച്ച ഒരു കോടി എൺപത് ലക്ഷം രൂപയുടെ വിതരണോദ്ഘാടനം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, ബാങ്ക് ട്രഷറർ പി.മുരളി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ,സി.ഡി.എസ് ചെയർപേഴ്സൺ മായാംബിക, വി.വിജയകുമാർ, സി.രവീന്ദ്രൻ, ജി.വ്യാസൻ, ജ്യോതിലക്ഷ്മി, ജോയിന്റ് സെക്രട്ടറി സുധീഷ്, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.യു.സലിംഷാ സ്വാഗതവും സെക്രട്ടറി എ.അനിൽകുമാർ നന്ദിയും പറഞ്ഞു.