ബാലരാമപുരം:കൊവിഡിന്റെ മറവിൽ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി- ബസ് ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഇടതുപക്ഷസർക്കാരിന്റെ നാലാം വാർഷികത്തിൽ കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി പഞ്ചായത്തിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി മുത്തുക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി.വിനു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിപിൻജോസ്,​കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.എസ് ലാലു,​തലയൽ മധു,​മണ്ഡലം വൈസ് പ്രസിഡന്റ് കുട്ടൻ,​രാജേഷ് എന്നിവർ സംബന്ധിച്ചു.