01

പോത്തൻകോട് : വട്ടപ്പാറ പൊലീസ് നടത്തിയ വ്യാജ ചാരായ വേട്ടയിൽ 50 ലിറ്റർ കോടയും കുപ്പികളിൽ സൂക്ഷിച്ചിരുന്ന 13 ലിറ്റർ ചാരായവും പിടികൂടി. നെടുമങ്ങാട് പനവൂർ കല്ലിയോട് മേലേ തടത്തരികത്ത് വീട്ടിൽ ശ്രീജിത്തി (35) നെ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ ഫെഡറൽ ബാങ്കിന് മുന്നിലെ മണ്ണാമല സ്വദേശി ബിജുവിന്റെ വീട് വാടകയ്‌ക്കെടുത്താണ് വ്യാജവാറ്റ് നടത്തിയിരുന്നത്. വെൽഡിംഗ് ചെയ്തുണ്ടാക്കിയ സംവിധാനത്തിൽ അലുമിനിയം കലം ഉപയോഗിച്ച് ഗ്യാസ് അടുപ്പിലാണ് വാറ്റിയിരുന്നത്. മുമ്പ് തട്ടുകട നടത്തിയിരുന്ന ഇയാൾ സുഖമില്ലാത്ത അമ്മയ്‌ക്കൊപ്പമാണ് വാടക വീടെടുത്ത് താമസിക്കുന്നത്. സി.ഐ.വിനുകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ബാബു, എസ്.സി.ഓ.ഷിബു, ഡ്രൈവർ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ക്യാപ്‌ഷൻ: വാടകവീട്ടിലെ വ്യാജവാറ്റ്